NewsLife Style

ഉറക്കത്തിന്റെ സ്ഥാനം വിവാഹജീവിതത്തിൽ

വിവാഹജീവിതത്തിലെ സംതൃപ്തിക്ക് ഉറക്കത്തിനും വലിയ ഒരു സ്ഥാനമുണ്ട്. നല്ല ഉറക്കം കിട്ടുന്ന ദമ്പതിമാരുടെ വൈവാഹിക ജീവിതം കൂടുതൽ സംതൃപ്തകരമായിരിക്കുമത്രെ. ഇത് പറയുന്നത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.

68 നവ ദമ്പതിമാരെയാണ് ഗവേഷകർ 7 ദിവസത്തോളം നിരീക്ഷിച്ചത്. ഓരോ ദിവസത്തെയും ഉറക്കത്തിന്റെ അളവും അന്നത്തെ ദിവസത്തെ മൂഡും അളന്നാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ചോദ്യോത്തരാവലി നൽകിയാണ് ഗവേഷകർ ദമ്പതിമാരുടെ മൂഡ് അളന്നത്.
ഉറക്കം നന്നായാൽ ദിനവും നന്നാവുമെന്ന അതേ നിയമമാണ് ഇക്കാര്യത്തിലുമുള്ളതെന്ന് ഗവേഷകർ പറയുന്നു.

ഉറക്കത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ദിവസത്തെ വിവാഹജീവിതം എങ്ങനെയുണ്ടെന്ന് ഒന്നുമുതൽ ഏഴുവരെയുള്ള അടിസ്ഥാനത്തില്‍ റേറ്റിങ്ങും നൽകി. അപ്പോൾ ഓർത്തോളൂ ഉറക്കം നല്ലതാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്.

shortlink

Post Your Comments


Back to top button