
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ നടുക്കിയ എടിഎം തട്ടിപ്പ് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ടെക്നോ വിദഗ്ദ്ധനായ ബെഞ്ചമിന്‍ ടെഡിസ്കോ ജൂണ്‍ 24നാണ് തന്‍റെ യുടുബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിനടുത്തുള്ള എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മുന്‍പ് എടുത്ത വീഡിയോ ആണ് ഇയാള്‍ അപ്ലോഡ് ചെയ്തത്. പാശ്ചാത്യ മാദ്ധ്യമങ്ങള്‍ എല്ലാം ഈ വീഡിയോയുടെ പ്രാധാന്യം ചര്‍ച്ച ചെയ്തെങ്കിലും നമ്മുടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഇത് വേണ്ട രീതിയില്‍ പ്രച്ചരിപ്പിച്ചില്ല.
എന്നാല്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എടിഎം തട്ടിപ്പ് സംഭവത്തെ മുന്‍നിര്‍ത്തി ഇന്ന് ഈ വീഡിയോയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം നടക്കുന്ന അതി വിദഗ്ദ്ധമായ ഈ തട്ടിപ്പ് ഇവിടെയും അരങ്ങേറിയപ്പോള്‍ പ്രസ്തുത വീഡിയോ നല്‍കുന്ന ദൃശ്യങ്ങളിലൂടെ ഇതിന്‍റെ പ്രാധാന്യം വായനക്കാര്‍ക്ക് മനസ്സിലാക്കാം.
എടിഎം കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യുന്ന ഭാഗത്ത് ഘടിപ്പിചിരിക്കുന്ന സ്കിമ്മറിനെപ്പറ്റിയായിരുന്നു രണ്ട് മിനിട്ടോളം ദൈര്‍ഘ്യമേറിയ വീഡിയോ ചിത്രം. ഏതു എടിഎമ്മില്‍ കയറിയാലും ടെഡിസ്കോ എടിഎമ്മിന്‍റെ ഉള്‍വശം കാര്യമായി പരിശോധിക്കാറുണ്ട്. കുടുംബവുമായി വിയന്നയില്‍ എത്തിയ ഇയാള്‍ ഇവിടുത്തെ മെട്രോ സ്റ്റേഷനിലെ എടിഎമ്മും പരിശോധിച്ചിരുന്നു.
ടെഡിസ്കോ, എടിഎം കാര്‍ഡ് സ്വൈപ് ചെയ്യുന്ന പച്ച നിറമുള്ള ഭാഗത്ത് വെറുതെ പിടിച്ചു വലിച്ചപ്പോള്‍ അത് മുഴുവനായും ഇളകി പോന്നു. എടിഎം കാര്‍ഡിലെ മാഗ്നെടിക് സ്ട്രിപ്പിലുള്ള സകല വിവരങ്ങളും റീഡ് ചെയ്തെടുക്കാനുള്ള സ്കിമ്മര്‍ ആണ് ഇളകി പോന്നത്.ഉടന്‍ തന്നെ വിയന്ന പോലീസിനോട് ഇക്കാര്യം ടെഡിസ്കോ ബോധിപ്പിച്ചു. ഇത് ഷൂട്ട് ചെയ്ത് യുടുബിലുമിട്ടു.
എടിഎമ്മില്‍ സ്ഥാപിച്ചിരിക്കുന്ന സ്കിമ്മര്‍ തട്ടിപ്പുകാര്‍ എപ്പോഴെങ്കിലും എടുത്തുകൊണ്ടുപോയാല്‍ അതിനകത്ത് ആ എടിഎം കൌണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച എല്ലാ കാര്‍ഡിലെയും വിവരങ്ങള്‍ ഉണ്ടാകും. അതുപയോഗിച്ച് വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി പണം ഇതു എടിഎമ്മില്‍ നിന്നു വെണമെങ്കിലും പിന്‍വലിക്കാം. വിയന്ന പോലീസിന് പ്രതികളെ ആരെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞില്ലായെങ്കിലും, ടെഡിസ്കോയുടെ വീഡിയോ അരലക്ഷത്തില്‍ അധികംപേരും കണ്ടുകഴിഞ്ഞു.
Post Your Comments