NewsIndia

ആം ആദ്മി എംഎല്‍എയുടെ അനധികൃത സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: കര്‍താര്‍ സിങ് തന്‍വാറിന്റെ 130 കോടിയുടെ കണക്കില്‍പ്പെടാതെയുള്ള സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടു കെട്ടിയത്.
ഒരു കോടിയിലേറെ മൂല്യം വരുന്ന പണവും സ്വര്‍ണ്ണവും തന്‍വാറില്‍ നിന്നും സഹോദരനില്‍ നിന്നുമായി പിടികൂടിയിട്ടുണ്ട്.

ദക്ഷിണ ദല്‍ഹിയിലെ മെഹ്‌റോളിയില്‍നിന്നുള്ള നിയമസഭാംഗമാണ് കര്‍താര്‍ സിങ്. പരിശോധനയില്‍ കോടികള്‍ വിലമതിക്കുന്ന ഫാംഹൗസുകളും മറ്റു ഭൂസ്വത്തുക്കളും കര്‍താര്‍ സിങിന്റെയും ബിനാമി പേരുകളിലും ഉള്ളതായി കണ്ടെത്തിയത്. കൂടുതല്‍ ഭൂസ്വത്തുക്കളും വാങ്ങിയിരിക്കുന്നത് അടുത്ത ബന്ധുക്കളുടെ പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന നിരവധി രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. 2.6 ഏക്കര്‍ ഭൂമിയോട് കൂടിയ ഫാംഹൗസിലാണ് കര്‍താര്‍ സിങും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ഇത് വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ് കാണിക്കാന്‍ നിശ്ചിത സമയത്തിനുള്ളിലും കര്‍താര്‍ സിങിന് സാധിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button