NewsDevotional

കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ…….

ചിലര്‍ പരാതി പറയുന്നതു കേള്‍ക്കാം,എത്ര ഉണ്ടാക്കിയിട്ടും കയ്യില്‍ കാശിരിയ്ക്കുന്നില്ല എന്ന്, സാമ്പത്തിക ബുദ്ധിമുട്ടു തീരുന്നില്ലെന്നതു തന്നെയര്‍ത്ഥം. നമുക്കോരോരുത്തര്‍ക്കും ഇതു ചിലപ്പോള്‍ അനുഭവത്തിലുമുണ്ടാകും. എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍ ഇതിന് പരിഹാരമായി ചെയ്യാവുന്ന, ഇതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാവുന്ന വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

*ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

*വീട് ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത് ലക്ഷ്മീദേവിയെ പടിയ്ക്കു പുറത്തു നിര്‍ത്തും.

*പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്‍പന്നങ്ങളും തുറന്നു വയ്ക്കരുത്. എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.

*വീട്ടിലെ പൂജാമുറിയ്ക്കു സമീപം ചെരിപ്പുകളോ സോക്സോ സൂക്ഷിയ്ക്കരുത്. ചെരിപ്പു കഴിവതും പുറത്തു വയ്ക്കുക.

*വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുകയുമരുത്.

*തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്ക്കലും തെക്കുഭാഗത്തു വയ്ക്കരുത്.

*വീടിന്റെ കിഴക്കുഭാഗത്ത് ആല്‍മരം പാടില്ല. ഇത് ഐശ്വര്യത്തിന് തടസം നില്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button