NewsIndia

അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ മരിച്ച നിലയില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ മരിച്ച നിലയില്‍.തൂങ്ങി മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വീടിനുള്ളില്‍ ഇന്നു രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അരുണാചലിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണു കലിഖോ പുല്‍. അനാഥനായിരുന്ന അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെയാണു രാഷ്ട്രീയത്തില്‍ സജീവമായതും മുഖ്യമന്ത്രിയായതുമൊക്കെ.

2016 ഫെബ്രുവരി 16നു മുഖ്യമന്ത്രി പദത്തിലെത്തിയ കലിഖോ പുല്‍ ജൂലായില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്നു രാജിവച്ചിരുന്നു.

shortlink

Post Your Comments


Back to top button