മരണശേഷം ഇനി ചിതാഭസ്മം ചന്ദ്രനില്‍ കൊണ്ടുപോകാം. ഇന്തോ-അമേരിക്കന്‍ കമ്പനിയായ് മൂണ്‍ എക്‌സ്പ്രസാണ് ഈ സുവര്‍ണാവസരവുമായി എത്തുന്നത്. ഇന്ത്യന്‍ വംശജനായ നവീന്‍ ജിന്‍ഡാലാണ് മൂണ്‍ എക്‌സ്പ്രസ് എന്ന കമ്പനിയുടെ സ്ഥാപകന്‍. അമേരിക്കയിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും ലക്ഷ്യമിടുന്ന വിപണി ഇന്ത്യയാണ്. അടുത്തവര്‍ഷം പകുതിയോടെ മനുഷാവശിഷ്ടം ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം.
അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ കമ്പനി ഇതിനുള്ള ലൈസന്‍സും സ്വന്തമാക്കി കഴിഞ്ഞു. പണച്ചിലവ് കൂടുതലാണെങ്കിലും ഇപ്പോള്‍ തന്നെ നൂറുകണക്കിനാളുകള്‍ ചന്ദ്രനിലേക്ക് സാധനങ്ങള്‍ കയറ്റിവിടാന്‍ അപേക്ഷ നല്കിയതായി കമ്പനി പറയുന്നു. കൂടുതല്‍ പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളതിനാല്‍ നറുക്കെടുപ്പിലൂടെ ഭാഗ്യവാന്‍മാരെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് മൂണ്‍എക്‌സ്പ്രസ്. ചന്ദ്രനില്‍നിന്നു കല്ലും മണ്ണും ഭൂമിയിലെത്തിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയും 2010ല്‍ തുടങ്ങിയ കമ്പനിക്കുണ്ട്.
വാണിജ്യപരമായ സര്‍വീസാണ് മൂണ്‍ എക്‌സ്പ്രസ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും ചിതാഭസ്മം ചന്ദ്രനില്‍ നിമജ്ജനം ചെയ്യുന്ന ബിസിനസ് തന്നെയാണ് പ്രധാനം. കൊണ്ടുപോകേണ്ട വസ്തുവിന്റെ തൂക്കമനുസരിച്ചാണ് തുക ഈടാക്കുന്നത്. ഒരുകിലോ, അതു ചിതാഭസ്മമോ മറ്റെന്തു സാധനമോ ആയിക്കൊള്ളട്ടെ ചന്ദ്രനിലെത്തിക്കാന്‍ കൊടുക്കേണ്ടത് 20 കോടി രൂപയാണ്.
Post Your Comments