NewsIndia

16 കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്ത എസ് ഐ അറസ്റ്റില്‍

പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. ഹാരാഷ്ട്രയിലെ വിഷ്രംബാഗ് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ പ്രേം സുഖ്‌ദേവ് ബന്‍സോദിനെ ആണ് അറസ്റ്റ് ചെയ്തത്.
പ്രേമിന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ മൃഗീയമായി ബലത്സംഗം ചെയ്തത്.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ കൊന്നൊടുക്കുമെന്നു പറഞ്ഞതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. തലയ്ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ വിവസ്ത്രയാക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മൊഴി.

shortlink

Post Your Comments


Back to top button