India

പാക്ക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് ക്രൂരമര്‍ദ്ദനവും ദുരൂഹമരണവും

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർ ക്രൂരമർദനത്തിന് ഇരയാകുന്നത് തുടര്‍ക്കഥയാകുന്നു. കൃപാൽ സിങ് ദുരൂഹസാഹചര്യത്തിൽ ലാഹോറിലെ ജയിലിൽ മരിച്ചത് ഈ അടുത്തകാലത്താണ്. ഹൃദ്രോഗം മൂലം മരിച്ചെന്നാണു പാക്കിസ്ഥാനില്‍ നിന്നും ഔദ്യോഗികമായി അറിയിച്ചത്. മർദനമേറ്റാണു മരണമെന്നു സംശയമുയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽക്കൊണ്ടുവന്ന് കൃപാൽസിങ്ങിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ മൃതദേഹത്തിൽ നിന്നും ഹൃദയവും ആമാശയവും നീക്കം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ലാഹോറിലെ ഇതേ ജയിലിൽ കഴിയവേയാണു 2013 ഏപ്രിലിൽ സഹതടവുകാരുടെ ക്രൂരമർദനമേറ്റ് ഇന്ത്യൻ പൗരൻ സരബ്‌ജിത് സിങ് കൊല്ലപ്പെട്ടത്. ഇന്ത്യൻ ജയിലുകളിൽ ഏകദേശം 270 പാക്കിസ്‌ഥാൻ തടവുകാരുണ്ട്. പാക്ക് ജയിലുകളിൽ അഞ്ഞൂറിലേറെ ഇന്ത്യക്കാരുമുണ്ടെന്നാണ് കണക്ക്.

shortlink

Post Your Comments


Back to top button