India

പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാമുകിയോട് കാമുകന്റെ കൊടുംക്രൂരത

വില്ലുപുരം: കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം കാമുകിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ സ്കൂൾ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. മൂന്ന് ദിവസം മുൻപ് തമിഴ്നാട്ടിലെ വില്ലുപുരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വില്ലുപുരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തന്നെ ഉപേക്ഷിച്ച പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കാമുകിയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരു വർഷമായി ഇയാൾ തന്റെ പിറകെയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ പ്രണയാഭ്യർത്ഥന താൻ ആവർത്തിച്ച് നിരസിച്ചതായും പെൺകുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button