ബീജിംഗ് ● ആപ്പിള്‍, സാംസങ്ങ് എന്നീ മുന്‍നിര കമ്പനികള്‍ക്ക് പോലും കൈവരിക്കാന്‍ കഴിയാത്ത നേട്ടവുമായി ഇന്ത്യന്‍ വിപണിയിലെത്തിയ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ലീ ഇക്കോ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണ് ലീ ഇക്കോയുടെ ടിവികള്‍ എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
ആഗസ്ത് 5നാണ് പുതിയ ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഓണ്‍ലൈനായും, ഓഫ് ലൈനായും ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഒരേ സമയം ഇന്റര്‍നെറ്റിനും, വിനോദത്തിനും ഉപയോഗിക്കാവുന്ന ഇക്കോ സിസ്റ്റമാണ് ഫോണിന് ഉള്ളത് എന്നാണ് ലീ ഇക്കോ പറയുന്നത്.
സൂപ്പര്‍ 3 മാക്സ് 65, സൂപ്പര്‍ മാക്സ്3 എക്സ് 65, സൂപ്പര്‍ 3എക്സ് 55 എന്നീ മോഡല്‍ ടിവികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 59790 രൂപ മുതലാണ് ടിവിയുടെ വില ആരംഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടിവികള്‍ പ്രവര്‍ത്തിക്കുക.
Post Your Comments