NewsInternational

ഇന്ത്യന്‍ തടവുകാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു പാക്കിസ്ഥാന്‍ ഇന്ത്യയോട് പകരം വീട്ടുന്നത് ഇങ്ങനെ …

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ ജയിലുകളില്‍ ക്രൂരമര്‍ദനത്തിന് ഇരയാകുന്ന ഇന്ത്യന്‍ തടവുകാര്‍ ഒട്ടേറെ. ഇതില്‍ കൃപാല്‍ സിങ് (50), ദുരൂഹസാഹചര്യത്തില്‍ ലഹോറിലെ ജയിലില്‍ മരിച്ചത് അടുത്തകാലത്താണ്.

ഹൃദ്രോഗം മൂലം മരിച്ചെന്നാണു പാക്കിസ്ഥാന്‍ അറിയിച്ചത്. മര്‍ദനമേറ്റാണു മരണമെന്നു സംശയമുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൃപാല്‍സിങ്ങിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മൃതദേഹത്തില്‍ നിന്നു ഹൃദയവും ആമാശയവും നീക്കംചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ലഹോറിലെ ഇതേ ജയിലില്‍ കഴിയവേയാണു 2013 ഏപ്രിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദനമേറ്റ് ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ് (49) കൊല്ലപ്പെട്ടത്.

കോട് ലക്പത് ജയിലില്‍ത്തന്നെ ഇന്ത്യന്‍ തടവുകാരനായിരുന്ന ചമേല്‍ സിങ് മരിച്ചതും ജീവനക്കാരുടെ മര്‍ദനമേറ്റായിരുന്നുവെന്ന് ആരോപണമുണ്ട്. ചമേല്‍ സിങ്ങിന്റെ ശരീരത്തില്‍ നാലിടത്തു മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നെഞ്ചുവേദനയെത്തുടര്‍ന്നു സിങ്ങിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും ഹൃദയാഘാതംമൂലം മരിച്ചു എന്നുമായിരുന്നു പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷ്യം.

ലഹോറിലെ കോട് ലക്പത് ജയിലില്‍ തടവിലായിരുന്ന സൂരജ് സിങ്, മുഹമ്മദ് നയിം (25) തുടങ്ങിയവരും പാക്ക് തടവറയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ജയിലുകളില്‍ ഏകദേശം 270 പാക്കിസ്ഥാന്‍ തടവുകാരുണ്ട്; പാക്ക് ജയിലുകളില്‍ അഞ്ഞൂറിലേറെ ഇന്ത്യക്കാരുമുണ്ട് എന്നാണു കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button