KeralaNews

കാണാതായ വീട്ടമ്മയുടെ ദുരൂഹമരണം : കൊലപാതകമെന്ന് പൊലീസ്

കോയമ്പത്തൂര്‍ : തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്.
പൊള്ളാച്ചി ആര്‍.എസ് കനാല്‍ റോഡരികിലുള്ള പറമ്പിലാണു വ്യാഴാഴ്ച രാത്രിയില്‍ ലോലിതയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. വീട്ടില്‍നിന്നു പോകുമ്പോള്‍ ലോലിത ആഭരണങ്ങള്‍ എടുത്തിരുന്നു. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കാണാനില്ല.

മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button