India

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍

ന്യൂഡല്‍ഹി ● അരവിന്ദ് കെജ്‌രിവാളിനെതിരെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജവാകുന്നില്ല എന്ന് ഡല്‍ഹി ലെഫ്റ്റനന്‍റെ ഗവര്‍ണര്‍ നജീബ് ജങ്ങ്‌. ഡല്‍ഹി ഗവര്‍ണ്ണറുടെ അധികാര പരിധി ചോദ്യം ചെയ്ത് എ എ പി ഗവണ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നജീബ് ജംഗിന്റെ പ്രസ്ഥാവന.

“തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് കരുതി ആരും രാജ്യം ഭരിക്കുന്നവരാകുന്നില്ല. ആരും രാജാവല്ല. നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ചരിത്രപരമായ വിധിയാണ് ഡല്‍ഹി ഹൈക്കോടതിയുടേത്” നജീബ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയനായിവേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. കേന്ദ്ര സര്‍വിസുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹി ലെഫ്റ്റനന്‍റെ ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള തര്‍ക്കമാണ് കേസില്‍ എത്തിച്ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button