International

വിമാനം റോഡില്‍ ഇടിച്ചിറക്കി

ബെര്‍ഗമോ● പ്രമുഖ കൊറിയര്‍ കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ചരക്കുവിമാനം റോഡില്‍ ഇടിച്ചിറക്കി. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്നാണ് വിമാനം റോഡില്‍ ഇറക്കിയത്.

ഡി.എച്ച്.എല്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന എ.എസ്.എല്‍ എയര്‍ലൈന്‍സിന്റെ പാരിസില്‍ നിന്ന് വരികയായിരുന്ന ബോയിംഗ് 737-400 ഫ്രൈറ്റര്‍ വിമാനം ബെര്‍ഗമോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്തമഴയെ തുടർന്ന് വിമാനം റൺവേയിൽ നിന്നു തെന്നിനീങ്ങുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് വിമാനം റോഡിന്റെ ബാരിയറില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. രണ്ട് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുലര്‍ച്ചെയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് വിമാനം കുറച്ചുനേരം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DHL01DHL04DHL03DHL05

shortlink

Post Your Comments


Back to top button