International

വാഹനങ്ങള്‍ക്കു മുകളിലൂടെ ‘പറന്നു’ പോകുന്ന ഒരു ബസ്

നഗരത്തിലെ ഗതാഗതകുരുക്കില്‍ പെട്ടു കിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്നു പോകുന്നൊരു ബസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈന. ബസിന്റെ സഞ്ചരിക്കുന്ന ആദ്യ മോഡല്‍ ചൈന പുറത്തിറക്കി ട്രാന്‍സിറ്റ് ഇവാലുവേറ്റഡ് ബസ് (ടിഇബി) എന്നാണ് ഇതിന്റെ പേര്. 22 മീറ്റര്‍ നീളവും, 7.8 മീറ്റര്‍ വീതിയും, 4.8 മീറ്റര്‍ ഉയരവും ഈ ബസിനുണ്ട്.

സാധാരണ വാഹനങ്ങള്‍ക്കു മുകളിലൂടെ ഒരു പാലം ഓടിപ്പോകുന്നതു പോലെയാണു ഈ ബസിന്റെ പ്രവര്‍ത്തനം. സാധാരണ ട്രാഫിക്കിനെ ബാധിക്കാതെ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ട്രാക്കിലൂടെയാണ് ഈ ബസ് സഞ്ചരിക്കുന്നത്. ഈ വര്‍ഷം തന്നെ നോര്‍ത്ത് ചൈന പ്രവിശ്യയിലെ ചിന്‍ഹ്വാങ്ദൗ നഗരത്തില്‍ ടിഇബിയുടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണു വെളിപ്പെടുത്തല്‍. സോളാര്‍ അല്ലെങ്കില്‍ വൈദ്യുതി അടിസ്ഥാനമാക്കിയാണു ഈ ബസിന്റെ പ്രവര്‍ത്തനം. 1,200 യാത്രക്കാരെ ഒരേസമയം ബസിനു വഹിക്കാന്‍ സാധിക്കും.

പരിസ്ഥിതി മലിനീകരണം വലിയ അളവില്‍ കുറയ്ക്കാനാകുമെന്നത് ഈ ബസിന്റെ പ്രത്യേകതയാണ്. അറുപതു കിലോമീറ്റര്‍ വേഗതയാണ് ഇതിനുള്ളത്. 40 ബസുകള്‍ക്കു പകരമാകും ഒരു ടിഇബിയെന്നു എന്‍ജിനീയര്‍മാര്‍ പറയുന്നു. ട്രാഫിക് ബ്ലോക്കിനു പരിഹാരമായ ടിഇബി കടന്നു പോകുന്നതു റോഡിലൂടെയുള്ള മറ്റു വാഹന ഗതാഗതത്തെ ബാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

shortlink

Post Your Comments


Back to top button