കൊല്ലം: പൂവാലന്മാരെ പിടികൂടാൻ വേഷം മാറി വന്ന പിങ്ക് ബീറ്റ പോലിസിസിന്റെ പുതിയ പദ്ധിതിയിൽ കുടുങ്ങിയത് നൂറിലേറെ ഫ്രീക്കന്മാർ. പോലീസിന്റെ മണം അടിച്ചാൽ മുങ്ങുന്ന പൂവാലന്മാർ ഇരു ചക്ര വാഹനങ്ങളിൽ വേഷം മാറി വന്ന ബീറ്റാ പോലീസ് ന്റെ കെണിയിലാണ് പെട്ടത്.
വാഹനങ്ങളിൽ വന്ന സുന്ദരികളുടെ പിറകെ കുശലം ചോദിച്ച കൂടിയ ഫ്രീക്കന്മാരോട് ലൈസൻസും മറ്റും ഉടോന്ന ചോദിച്ചപ്പോൾ അവർക്ക് അതിന്റെ ആവശ്യം ഇല്ലന്നായിരുന്നു ഫ്രീക്കന്മാരുടെ മറുപടി. നിമിഷങ്ങൾക്കകം തന്നെ ഫ്രീക്കന്മാരുടെ മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നു. അതിൽ നിന്ന് പുറത്തു ഇറങ്ങിയ എസ് ഐ യെ സുന്ദരികൾ സല്യൂട്ട് ചെയ്തത് കണ്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. തലസ്ഥാനത്തു രൂപീകരിച്ച ഈ പദ്ധിതി മറ്റു ജില്ലകളിൽ കൂടെ വ്യാപിക്കാനാണ് തീരുമാനം.
Post Your Comments