NewsIndia

യഥാര്‍ത്ഥ ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക് : ചൂടന്‍ ദൃശ്യങ്ങള്‍ എന്ന് കടയുടമകളുടെ പ്രലോഭനം : ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം

ലക്‌നൗ: രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ വില്‍പ്പന നടക്കുന്നത്. പോലീസിന്റെ മൂക്കിന്‍തുമ്പത്തിന് താഴെയാണ് ബലാത്സംഗ വീഡിയോകള്‍ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്.  ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങള്‍ക്ക് 50 മുതല്‍ 150 രൂപയ്ക്ക് വരെ ഈടാക്കുന്നതായും ദിനംപ്രതി ഇത്തരം വീഡിയോ ദൃശ്യങ്ങളുടെ നൂറായിരം പകര്‍പ്പുകള്‍ വില്‍പ്പന നടക്കുന്നതായിട്ടാണ് വിവരം.

പോണ്‍ വീഡിയോകളുടെ വില്‍പ്പന സര്‍വ്വസാധാരണമാണെങ്കിലും ഇത്തരം യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത് ഞെട്ടിപ്പിച്ചിരിക്കുകയാണ്. കൗമാരക്കാരാണ് ദൃശ്യങ്ങള്‍ തേടി കടകളില്‍ എത്തുന്നത്. കടക്കാര്‍ വിശ്വസ്തരായ ഇടപാടുകാരുമായി മാത്രമാണ് കച്ചവടം നടക്കുന്നത്്. ട്വിറ്റര്‍, ടംബഌ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഒറ്റയ്ക്കും സംഘം ചേര്‍ന്നുമുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് പണം നല്‍കിയാല്‍ സ്മാര്‍ട്ട്‌ഫോണിലേക്കോ പെന്‍ഡ്രൈവിലേക്കോ കച്ചവടക്കാര്‍ ഡൗണ്‍ലോഡ് ചെയ്തു തരും.

കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. കൗമാരക്കാരാണ് വാങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും. ഏറ്റവും പുതിയ ചൂടന്‍ ദൃശ്യങ്ങള്‍ എന്നെല്ലാം പറഞ്ഞാണ് കടക്കാര്‍ പയ്യന്മാരെ പ്രലോഭിപ്പിക്കുന്നത്. രണ്ടു പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യത്തില്‍ 20 കാരിയായ പെണ്‍കുട്ടിയെ കാമുകന്‍ ഉപദ്രവിക്കുന്ന ദൃശ്യമുണ്ട്് തന്നെ വിടാന്‍ കരഞ്ഞുപറയുന്ന പെണ്‍കുട്ടി ഷൂട്ട് ചെയ്യാതിരിക്കാനെങ്കിലും പറയൂ എന്നും അപേക്ഷിക്കുന്നുണ്ട്.

ബലാത്സംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ ഇരയെ പീന്നീട് ബഌക്ക്‌മെയില്‍ ചെയ്യാനും പോലീസ് കേസ് ഒഴിവാക്കാനും വേണ്ടിയാണ് ഇക്കാര്യം ചെയ്യുന്നത്. വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. സംഭവം വാര്‍ത്തയായതോടെ വീഡിയോ ഷോപ്പുകളില്‍ റെയ്ഡ് നടത്താന്‍ പോലീസ് നിലപാട് എടുത്തിരിക്കുകയാണ്. ബെലഗഞ്ച്, ബാല്‍ക്കേശ്വര്‍, കാംല നഗര്‍ എന്നിവിടങ്ങളിലെ കടകളില്‍ ഇത്തരം വീഡിയോകള്‍ കിട്ടാന്‍ ഒരു പ്രയാസവുമില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
കഴിഞ്ഞയാഴ്ച സ്വന്തം വീഡിയോ ഓണ്‍ലൈനില്‍ കണ്ട ഒരു 21 കാരി ബറേലിയില്‍ ആത്മഹത്യ ചെയ്തിരുന്നു. കുറ്റകരമായ ഇത്തരം പ്രവണത രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കാമെന്ന ആശങ്കയിലാണ് പൊലീസ്‌

shortlink

Post Your Comments


Back to top button