KeralaNews

എസ്.ഐ. വിമോദ് കുമാറിന് സിറ്റി പൊലീസ് കമ്മീഷണറുടെ ക്ലീന്‍ചീറ്റ് : അഭിഭാഷക-മാധ്യമപ്രവര്‍ത്തക തര്‍ക്കത്തിന്റെ ബലിയാടായത് വിമോദ് കുമാര്‍

കോഴിക്കോട് : കോഴിക്കോട് ജില്ലാ കോടതിയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞത് ജില്ലാജഡ്ജി പറഞ്ഞിട്ടുതന്നെയെന്നും വിമോദ് കുമാര്‍ സ്വന്തം ഇഷ്ടപ്രകാരമോ താല്പര്യപ്രകാരമോ അല്ല മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നും വിമോദിനെ കുറ്റവിമുക്തനാക്കി സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഗവണ്‍മെന്റ് പ്ലീഡര്‍ കെ. ആലിക്കോയ രേഖാമൂലം നല്‍കിയ വിശദീകരത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിഭാഷക, മാദ്ധ്യമപ്രവര്‍ത്തക തര്‍ക്കത്തില്‍ വിമോദ് കുമാര്‍ ബലിയാടാകുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി.

അഭിഭാഷക, മാദ്ധ്യമ തര്‍ക്കം പരിഹരിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറപ്പ് കൊടുക്കണമെന്നും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ പ്രശ്‌നക്കാരായ അഞ്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ നടപടി എടുക്കുകയോ അല്ലങ്കില്‍ അവര്‍ നിയമനടപടികളെ നേരിടുകയോ വേണമെന്നും കോടതിക്ക് മുമ്പില്‍ സമരം നടത്തിയതും അഭിഭാഷകരെ ആക്രമിച്ചതും തെറ്റായിപ്പയെന്നും അത് ക്ഷമിക്കണമെന്നും ഇവര്‍ മാദ്ധ്യമങ്ങളില്‍ എഴുതി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button