
ദുബായ് ● ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിക്കുന്നതിനിടെ തീപ്പിച്ച തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍. ഉച്ചകഴിഞ്ഞ് 12.45 ഓടെയാണ് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. തുടര്‍ന്ന് തീപ്പിടിച്ചവിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരേയും ജീവനക്കാരേയും ഒഴിപ്പിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
ഇന്ത്യന്‍ സമയം 10.25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട EK-521 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 275 യാത്രക്കാരും 18 ജീവനക്കാരുമാണ് ബോയിംഗ് 777-300 വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. അപകടത്തില്‍പ്പെട്ട വിമാനം 2003 ലാണ് എമിറേറ്റ്സിന് ബോയിംഗ് ഡെലിവര്‍ ചെയ്തത്.
അപകടകാരണമെന്താണെന്നു വ്യക്‌തമായിട്ടില്ല. ആദ്യം ലാൻഡ് ചെയ്ത വിമാനം വീണ്ടും പറന്നുയർന്നപ്പോഴാണ് തീപിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീപടർന്നതോടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാർ പുറത്തുചാടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം കത്തിയമർന്നു. എന്‍ജിനുകള്‍ വേര്‍പെട്ട് നിലംപതിച്ചു. സുരക്ഷ വാതിലിലൂടെ പുറത്തുചാടുന്നതിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് വിമാനത്താവളത്തിൽ തന്നെ പ്രാഥമിക ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments