NewsInternational

മയക്കുമരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ പരമാവധി പേരെ കൊന്നൊടുക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്. ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ പതിവു കാഴ്ചയാണ് ഇത്തരം കൊലപാതകങ്ങള്‍. രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ആരംഭിച്ചതാണ് ഈ അരുംകൊലകള്‍.

പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര്‍ കീഴടങ്ങിയതായാണ് കണക്ക്. മയക്കു മരുന്ന് മാഫിയയുടെ സംരക്ഷകര്‍ എന്നാരോപിച്ച് അഞ്ച് സൈനിക ജനറല്‍മാര്‍ക്കെതിരെ ഈയിടെ പ്രസിഡന്റ് രംഗത്തുവന്നിരുന്നു. അല്‍ബുവേറാ മേയര്‍, മകന്‍ എന്നിവരോട് 24 മണിക്കൂറിനകം കീഴടങ്ങാനും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍, വെടിവെച്ചു കൊല്ലാനും അദ്ദേഹം ഉത്തരവിട്ടു.

മയക്കുമരുന്ന് വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരുമായ ഒരു ലക്ഷം പേരെയെങ്കിലും ഇല്ലാതാക്കി രാജ്യം ശുദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button