മസ്‌കറ്റ് ;വരും വര്‍ഷങ്ങളില്‍ മസ്‌കറ്റ് ഫെസ്റ്റിവല്‍ ഒരു വേദിയില്‍ കൊണ്ട് വരന്‍ മസ്‌കറ്റ് മുനിസിപ്പാലിറ്റി ആലോചിക്കുന്നു .എന്നാല്‍ നിലവിലെ വേദികളായ നസിം പാര്‍ക്ക് ,അല്‍ അമിറാത് പാര്‍ക്ക് ,ഒമാന്‍ ഓട്ടോ മൊബൈല്‍ അസോസിയേഷന്‍ അല്‍ മദീന ,കള്‍ച്ചറല്‍ ക്ലബ് തുടങ്ങിയ വേദികളില്‍ തന്നെയാണ് അടുത്ത ഫെസ്റ്റിവല്‍ നടക്കുക.അടുത്ത വര്‍ഷം ജനുവരി 19മുതല്‍ ഫെബ്രുവരി 11വരെയാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ നടക്കുന്നത്.
ഒരു വേദിയില്‍ എല്ലാ ഇനങ്ങളും ഒരുക്കുന്നത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമാകും .വിനോദ ,വിദ്യാഭ്യാസ ഇനങ്ങളും കല സാംസ്‌കാരിക ഇനങ്ങളും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.ഇതേ തുടര്‍ന്ന് മസ്‌കറ്റ് ഫെസ്റ്റിവലിന് പുതിയ വേദി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഗതാഗത പ്രശ്‌നം ബാധിക്കാത്ത രീതിയിലായിരിക്കും സ്ഥലം കണ്ടെത്തുക. ഫെസ്റ്റിവല്‍ ഒരു വേദിയിലാകുന്നത് കൂടുതല്‍ മികച്ച ഇനങ്ങള്‍ സംഘടിപ്പിക്കാനും സഹായകമാകും.അവതരിപ്പിക്കുന്ന പരിപാടികള്‍ ഉന്നത നിലവാരമുള്ളവ ആയിരിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ അവരുടെ അപേക്ഷകള്‍ ഇ മാസം 31 നു മുന്‍പായി സമര്‍പ്പിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.ഫെസ്റ്റിവല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments