റിയാദ് ● സൗദി അറബിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ എത്തും. ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളാണ് സൌദിയില്‍ കഴിയുന്നത്. ഇവരില്‍ പകുതിയെലേറെ പേരുടെയും ഇഖാമ സൗദി ഭരണകൂടം പുതുക്കി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം മടങ്ങിപ്പോകുന്നവരുടെ കുടിശിഖ ആനുകൂല്യങ്ങളും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങുമായി നടത്തിയ ചര്‍ച്ചകളില്‍ സൗദി തൊഴില്‍ വകുപ്പ് ഉറപ്പുനല്‍കി. ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ നോര്‍കയും സര്‍ക്കാരും ചേര്‍ന്ന് സൌകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അവിടെ ജോലി നഷ്ടപെട്ട മലയാളികളുടെ സഹായത്തിനായി യാത്ര തിരിക്കും. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്ന ആദ്യ ഹജ്ജ് തീര്‍ത്ഥാടന സംഘത്തിന്‍റെ വിമാനത്തിലാണ് ഇക്കൂട്ടരേ തിരികെ എത്തിക്കുന്നത്.
Post Your Comments