ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഏക ആശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏത് കോണിലുമുള്ള ഇന്ത്യക്കാര്‍ക്ക് എന്ത് പ്രശ്‌നം വന്നാലും അതിലിടപെടാനും വിദേശകാര്യമന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്താനുമുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കഴിവിനെ എടുത്തു പറയേണ്ടതു തന്നെയാണ്. സൗദിയിലെ പ്രശ്‌നം, സൊമാലിയ, സിറിയ, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം ആഭ്യന്തര കലാപത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സുഷമാ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരായി നാട്ടിലെത്തുകയും ചെയ്തു.
ഒരു ഇന്ത്യന്‍ പ്രവാസി ഏത് വലിയവനും ചെറിയവനുമാകട്ടെ, ഹിന്ദുവോ, മുസല്‍മാനോ, ക്രിസ്ത്യാനിയോ ആകട്ടെ അവര്‍ അനുഭവിക്കുന്ന വിഷമത്തെ കുറിച്ച് എസ്.എം.എസ്, അല്ലെങ്കില്‍ സമൂഹമാധ്യമങ്ങള്‍ വഴിയോ പരാതി അറിയിച്ചാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മറ്റുവിദേശകാര്യമന്ത്രാലയങ്ങളുമായി ഒരു നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ ഫലമായാണ് ഉടന്‍ നടപടി കൈക്കൊള്ളാന്‍ കഴിയുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തുന്നതിന് വിമര്‍ശിച്ചിരുന്നവരെല്ലാം എവിടെ പോയി. ഈ പര്യടനങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് ഒരോ പ്രശ്‌നങ്ങളും ഇന്ത്യക്ക് പെട്ടെന്ന് തന്നെ തരണം ചെയ്ത് മുന്നേറാന്‍ സാധിക്കുന്നത്. ഇവിടെ ഹിന്ദുവെന്നോ മുസല്‍മാനെന്നോ, ക്രിസ്ത്യാനിയെന്നോ നോക്കാതെ ഭാരതമണ്ണിന്റെ മക്കള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. വിമര്‍ശകരേ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കൂ, നാം എല്ലാവരും ഭാരതമണ്ണിന്റെ മക്കളാണ്. അസഹിഷ്ണുതയും, ബീഫ് വിവാദവും കൊഴുപ്പിക്കുന്നവര്‍ ഒരേ ഒരു കാര്യം മാത്രം ചിന്തിക്കുക എല്ലാവരുടേയും സിരകളില്‍ ഓടുന്ന രക്തത്തിന്റെ നിറം ഒന്നാണ്…
Post Your Comments