ന്യൂഡൽഹി● സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ടു കുടുങ്ങിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രമന്ത്രി വി.കെ സിംഗ് ഇന്ന് സൗദിയിൽ എത്തിയേക്കും. സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിൽ നേരിട്ട് ഇടപെടുന്നതിനാണ് വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സൗദി അറേബ്യയിലെത്തുക. സൗദിയിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ശമ്പള കുടിശിക ലഭ്യമാക്കാൻ തൊഴിലാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും തൊഴിൽ മന്ത്രാലയത്തിനും കേന്ദ്രസർക്കാർ നൽകും.
കമ്പനിയുടമകളിൽ പലരും സൗദി വിട്ടതിനാൽ ഇന്ത്യൻ തൊഴിലാളികൾക്ക് എൻഒസി കിട്ടാൻ ബുദ്ധിമുട്ടാണ്. കുടുങ്ങിയവരെ നിയമത്തിൽ ഇളവ് നേടിഎക്സിറ്റ് വിസ നൽകി മടക്കിക്കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമം.പട്ടിണിയിലായിരുന്ന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്നതിനും കേന്ദ്ര സർക്കാർ നടപടികളെടുത്തിരുന്നു.2500 പേരെ ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിക്കാനാണ് സർക്കാർ ശ്രമം
Post Your Comments