തിരുവനന്തപുരം:ഇന്നു കര്‍ക്കടവാവ്. പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മങ്ങള്‍ ചെയ്ത് ആയിരങ്ങള്‍. കര്‍ക്കടക വാവിനോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനായി സൗകര്യമൊരുക്കിയിരുന്നു.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.ആലുവ ശിവക്ഷേത്രത്തിലാണ് മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.
ഉച്ചവരെയാണ് കര്‍ക്കടക വാവുബലി തര്‍പ്പണം.രാവിലെ മുതല്‍ എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മുതല്‍ ആലുവ മണപ്പുറത്ത് പതിനായിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. ബലിതര്‍പ്പണത്തിന് എത്തുന്ന ജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണം അടക്കം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 2.30 വരെ ബലിതര്‍പ്പണത്തിന് സമയം ഉണ്ട്. ഒരെ സമയം 2000 പേര്‍ക്ക് ബലിയിടുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ശംഖുമുഖത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചേ 2.30 ഓടെ ആരംഭിച്ചു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കടലില്‍ മുങ്ങിനിവരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്‍പതോളം കാര്‍മ്മികര്‍ ഇവിടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.വയനാട് തിരുനെല്ലിയിലും ഇത്തവണ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ആരോഗ്യവകുപ്പും 24 മണിക്കൂറും സേവനത്തിനായുണ്ട്.
കര്‍ക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കിടക വാവായി ആചരിക്കുന്നത്. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ പൂര്‍വികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം.
Post Your Comments