India

ആനന്ദിബെന്‍ പട്ടേലിന്‍റെ രാജി ഗുജറാത്തിൽ എ.എ.പിയുടെ സ്വാധീനം മൂലം:കെജ്‌രിവാള്‍

ന്യൂഡല്‍ഹി● ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ആനന്ദിബെന്‍ പട്ടേല്‍ രാജി വച്ചത് സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനമാണ് തെളിയിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ.ഗുജറാത്ത് മുഖ്യമന്ത്രിയായ അമിത് ഷായെ ബിജെപി അവരോധിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആനന്ദിബെന്‍ പട്ടേലിന്‍റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്.

എഎപിയ്ക്ക് ഗുജറാത്തിലുള്ള സ്വാധീനം വര്‍ധിക്കുകയും ചെയ്തിട്ടുള്ളതായി കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം.ബിജെപിയുടെ 75 വയസെന്ന പ്രായപരിധി പിന്നിട്ടതാണ് ആനന്ദിബെന്‍ പട്ടേലിന്‍റെ രാജിയിലേക്ക് നയിച്ചത്.

ഉനയില്‍ ദളിതര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ആനന്ദി ബെന്നിന് തിരിച്ചടിയായിരുന്നു. 2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെയാണ് ആനന്ദിബെന്നിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിക്കുന്നത്.

shortlink

Post Your Comments


Back to top button