International

റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു

ദമാസ്കസ് ● സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടു. വടക്കന്‍ സിറിയയിലെ ആലപ്പോയില്‍ ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്ത ശേഷം ബേസിലേക്ക് മടങ്ങുകയായിരുന്ന എം.ഐ-8 ഹെലിക്കോപ്റ്ററാണ് വെടിവെച്ചിട്ടത്.

ഹെലികോപ്റ്ററിൽ യാത്രചെയ്തിരുന്ന നാലു പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന് പിന്തുണ നൽകുന്ന റഷ്യ വിമതർക്കെതിരെ നേരത്തെ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button