കൊട്ടാരക്കര ● താന്‍ ഒരു സമുദായത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ബാങ്കുവിളിയ്ക്കെതിരെ പ്രസംഗിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. എല്ലാ സമുദായത്തോടും ബഹുമാനമാണെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നും പിള്ള പറഞ്ഞു.
പത്തനാപുരത്ത് എന്‍.എസ്.എസ് കരയോഗത്തില്‍ പിള്ള നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗത്തില്‍ പിള്ള മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ അതിരൂക്ഷമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് ആരോപണം.
”തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ലെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം. ബാങ്ക് വിളിക്കുമ്ബോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം എന്നാണ് രീതി. ഇന്ന് 10 മുസ്ലിംങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ അവിടെപള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ ”-പിള്ളയുടെ പേരില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു.
“മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ എന്നു ചോദിച്ച പിള്ള അങ്ങനെ വന്നാല്‍ കഴുത്തറക്കുമെന്നും പറഞ്ഞു.ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന് തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍” – പിള്ള പറഞ്ഞു.
പൊതുയോഗത്തിലല്ല താന്‍ സംസാരിച്ചതെന്നും കരയോഗത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പിള്ള വിശദീകരണത്തില്‍ വ്യക്തമാക്കി.
Post Your Comments