കൊച്ചി ● പൊതുനിരത്തില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തെ രക്ഷിക്കുക എന്ന ദൗത്യവുമായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും റോഡ് സുരക്ഷാ അതോറിട്ടിയും ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെ രൂപം നല്‍കിയ കര്‍മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് എറണാകുളം ജില്ലയിലെ ഇരുമ്പനത്ത് ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ നടക്കും. രാവിലെ പത്തിന് അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗത റോഡ് സുരക്ഷാ കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതം പറയും. ഗതാഗതവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, ജില്ലാ കളക്ടര്‍ എംജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ എംപി. ദിനേശ്, വാര്‍ഡ് കൗണ്‍സിലര്‍ പി. എ. ബിജു, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജി. സാമുവേല്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, ഐഒസി ചീഫ് ടെര്‍മിനല്‍ മാനേജര്‍ ആര്‍. കുമാര്‍, ബിപിസിഎല്‍ ചീഫ് ഇന്‍സ്റ്റലേഷന്‍ മാനേജര്‍ അരുള്‍മൊഴി ദേവന്‍ എന്നിവര്‍ പങ്കെടുക്കും.
Post Your Comments