NewsInternational

ശവമടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും മാദക സുന്ദരികളുടെ ഡാന്‍സ് ചൈനയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ

ബീജിംഗ് : ഒരാള്‍ മരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മൃതദേഹം കാണാനും ശവമടക്കിനും എത്തിച്ചേരുന്നത് അഭിമാനമായി കാണുന്നവരേറെയുണ്ട്. എന്നാല്‍ ശവം അടക്കിന് ആളെക്കൂട്ടാന്‍ മൃതദേഹത്തിന് ചുറ്റും ഡാന്‍സ് കളിക്കാനായി ബിക്കിനി അണിഞ്ഞ സുന്ദരികളെ വിളിച്ച് കൂട്ടുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ചൈനയിലെ പുതിയ ട്രന്‍ഡ് ഇത്തരത്തിലുള്ളതാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഒരു ശവത്തിനരികില്‍ നിന്നും ചൂടന്‍ നൃത്തമാടുന്ന രണ്ട് ബിക്കിനി സുന്ദരികളുടെ വീഡിയോ ഈയിടെ ഓണ്‍ലൈനില്‍ വൈറലാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണീ വീഡിയോ പുറത്ത് വന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണിത് ശ്രദ്ധേയമായിരിക്കുന്നത്.
ജിയാന്‍ എന്നയാളുടെ ശവത്തിന് സമീപമാണ് ഇവര്‍ നൃത്തം കളിക്കുന്നത്. ശവമടക്കിനെത്തിയവര്‍ ഈ ബിക്കിനിധാരികളുടെ മാദകത്വം നിറഞ്ഞ നൃത്തച്ചുവടുകള്‍ മത്സരിച്ച് ക്യാമറയില്‍ പകര്‍ത്തുന്നതും കാണാം.ഒരു നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നത് പോലെയാണ് ഇവരുടെ നൃത്തച്ചുവടുകള്‍. ചില ഘട്ടങ്ങളില്‍ നൃത്തത്തിനിടെ കാഴ്ചക്കാരെ പുളകിതരാക്കുന്ന ചില പ്രത്യേക ചലനങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. ഇതിനനുസരിച്ച് നൈറ്റ് ക്ലബിന് സമാനമായി പശ്ചാത്തലത്തിലെ ലൈറ്റുകള്‍ പിങ്കില്‍ നിന്നും പച്ചയിലേക്കും പിന്നീട് നീലയിലേക്കും മാറുന്നതും കാണാം.
ഇത്തരത്തില്‍ കുറച്ച് നേരത്തെ ബിക്കിനിധാരികളുടെ പ്രകടനത്തിന് ശേഷം മൃതദേഹം കുറച്ച് കൂടി ഗൗരവതരമായ ചടങ്ങുകള്‍ നിര്‍വഹിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടു പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയ്ക്ക് പുറമെ തായ്‌വാനിലും ഇപ്പോള്‍ ബിക്കിനിധാരികളെ ശവത്തിന് സമീപം നൃത്തം ചെയ്യാന്‍ വിളിച്ച് വരുത്തുന്ന പതിവ് സര്‍വസാധാരണമാണ്. ഈ വിവാദമായ പരിഷ്‌കാരത്തെ ഇല്ലാതാക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല. ഈ സമ്പ്രദായം ഇവിടുത്തെ വിനോദ വ്യവസായത്തിന്റെ സാംസ്‌കാരിക മൂല്യത്തെ നശിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സാസ്‌കാരിക മന്ത്രാലയം മുന്നറിയിപ്പുമേകിയിരുന്നു.

ഇത് അപരിഷ്‌കൃതമായ രീതിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിലെ ഹെബെയ് പ്രവിശ്യ, ഈസ്റ്റ് ചൈനയിലെ ജിയാന്‍ഗ്‌സു എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button