
ജിദ്ദ ● മുസ്ലിങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കരുതെന്ന് സൗദി അറേബ്യന്‍ മുഫ്തി (മതനേതാവ്). അങ്ങനെ ചെയ്യുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ഷെയ്ഖ് വ്യക്തമാക്കി. മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോയെന്ന ഒരു റേഡിയോ പരിപാടിയിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങള്‍ മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കുന്നത് അവസാനിപ്പിക്കണം. അവരുടെ നെറുകയിലോ, കൈകളിലോ മാത്രമേ ചുംബനം നല്കാന് പാടുള്ളൂ. മാതാപിതാക്കളുടെ പാദങ്ങളില്‍ ചുംബിക്കുന്ന ശീലം നല്ലതല്ല. ഈ രീതി തീര്‍ച്ചയായും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞതായി സബ്ഖ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏഴംഗ സൗദി സുപ്രീം സ്കോളാര്‍ കമ്മറ്റിയുടെ തലവനാണ് ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ഷെയ്ഖ്.
Post Your Comments