NewsIndia

കേന്ദ്ര ശമ്പള കുടിശിക ഒറ്റ ഗഡുവായി ആഗസ്റ്റിലെ ശമ്പളത്തോടൊപ്പം

ന്യൂഡല്‍ഹി: കേന്ദ്രജീവനക്കാര്‍ക്ക് ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന കുടിശ്ശിക തുക ആഗസ്തിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.

2016 ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ദ്ധന നടപ്പാക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 2.57 ഇരട്ടിയാണ് വര്‍ദ്ധന. ഒരു കോടിയോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പഴയ ശമ്പളസ്‌കെയില്‍ പ്രകാരമുള്ള 125 ശതമാനം ക്ഷാമബത്ത ഉള്‍പ്പെടുത്തിയാകും കുടിശ്ശികത്തുക നല്‍കുക. പുതിയ ശമ്പളക്രമത്തിലുള്ള ക്ഷാമബത്ത പിന്നീട് പ്രഖ്യാപിക്കും. ആദായ നികുതി കഴിച്ചുള്ള തുകയായിരിക്കും നല്‍കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button