KeralaNews

മതപഠന കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന ഭീകരവാദ റിക്രൂട്ട്‌മെന്റ് – എംടി രമേശ്

സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനേയും സക്കീര്‍ നായിക്കിനേയും ന്യായീകരിച്ച് രംഗത്തു വന്ന മുസ്ലിം ലീഗ് ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകണം.
മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ച് 800 ഓളം ആളുകളെ മതം മാറ്റിയെന്ന ആര്‍ഷി ഖുറേഷിയുടെ മൊഴി ഗൗരവമുള്ളതാണ്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മതപഠന കേന്ദ്രം എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും മതപരിവര്‍ത്തന കേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ പരിശോധന നടത്തണം. ഇത്തരം കേന്ദ്രങ്ങള്‍ തീവ്രവാദ റിക്യൂട്ടിങ് ഏജന്‍സികളായി മാറിയിരിക്കുകയാണ്. ഇവയെപ്പറ്റി അന്വേഷണം നടത്തണം. തീവ്രവാദ കേസുകള്‍ മികച്ച രീതിയില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ആരെയോ ഭയന്നിട്ടാണെന്നും എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ലീഗിനകത്ത് ഒരു വിഭാഗം സക്കീര്‍ നായിക്കിനെ അനുകൂലിച്ച് പ്രമേയം പാസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഐആര്‍എഫില്‍ നിന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ കോടികള്‍ കൈപ്പറ്റുന്നുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം വേണം. ലവ് ജിഹാദ് കേസില്‍ ജസ്റ്റിസ് ശങ്കരന്റെ നിരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരുണ്ട്. ഇന്നത് യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായ സ്ഥിതിക്ക് അന്ന് അതേപ്പറ്റി പറഞ്ഞവരെ എതിര്‍ത്ത നേതാക്കളുടെ ഇപ്പോഴത്തെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button