Kerala

കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ഹരിദ്വാറില്‍

കോഴിക്കോട്● കോഴിക്കോട് നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ഇ.എം രാഗേഷ് (30) ഹരിദ്വാറില്‍ ഉള്ളതായി സൂചന. ഹരിദ്വാറില്‍ നിന്ന് അമ്മയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാഗേഷിന്റെ തിരോധാനം അന്വേഷിക്കുന്ന പേരാ​മ്പ്ര പൊലീസ്​ രാഗേഷുമായി ഫോണിൽ ബന്ധപ്പെട്ടതായും അറിയുന്നു. മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രയിനിയായിരുന്ന രാഗേഷിനെ ശനിയാഴ്ച മുതലാണ് കാണാതായത്. . പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ് രാഗേഷ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button