തിരുവനന്തപുരം/ന്യൂഡല്‍ഹി ● കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്ക് നീക്കാനുള്ള ഘട്ടം സംജാതമായിരിക്കുന്നു. അതിനാൽ കോടതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സംഭവത്തിൽ സർക്കാർ നിലപാട് എടുക്കാതിരുന്നത്. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താനുണ്ടായ സാഹചര്യം കാണാതിരിക്കരുത്. ഹൈക്കോടതിയുടെ ഗേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. അതിനാലായിരിക്കാം ഹൈക്കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തുറന്നകോടതിയെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അഭിഭാഷകര്‍ ഹനിക്കുകയാണെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments