KeralaNews

തദ്ദേശ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു, എല്‍ഡിഎഫിനും ബിജെപിക്കും നേട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് പഞ്ചായത്ത് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി സീറ്റ് നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി ആശാ നാഥാണ് 71-വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച് വാര്‍ഡ്‌ ബിജെപിയ്ക്കു വേണ്ടി നിലനിര്‍ത്തിയത്.

ഇടുക്കിജില്ലയിലെ കൊക്കയാര്‍ എല്‍ഡിഎഫ് വിജയിച്ച് പഞ്ചായത്ത്ഭരണം പിടിച്ചെടുത്തു. കാസര്‍ഗോഡ്‌ ജില്ലാപഞ്ചായത്തിലെ ഉദുമയില്‍ യുഡിഎഫ് മുന്നിലാണ്. ഒറ്റപ്പാലം നഗരസഭ കണ്ണിയംപുറം വായനശാല വാര്‍ഡ്‌ എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് ഓമശ്ശേരി ഈസ്റ്റ്‌ ഏഴാം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയിലെ വെട്ടൂര്‍ പഞ്ചായത്തിലെ അക്കരവിള വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ നഗരസഭ 39-ആം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോട്ടയം മണര്‍കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബിജെപി അട്ടിമറിജയം കുറിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പത്താഴക്കാട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ചേര്‍ത്തല നഗരസഭയിലെ 13-ആം വാര്‍ഡിലും ബിജെപി വിജയിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡ്‌ കോണ്‍ഗ്രസ് നിലനിര്‍ത്തി.

shortlink

Post Your Comments


Back to top button