ന്യൂഡല്‍ഹി● വിഴിഞ്ഞം തുറമുഖത്തിനൊപ്പം കുളച്ചല്‍ തുറമുഖവും ആവശ്യമാണെന്നും എന്നാല്‍ പ്രഥമ പരിഗണന വിഴിഞ്ഞത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍പേ നിര്‍മാണം തുടങ്ങിയ പദ്ധതിയെന്ന നിലയില്‍ വിഴിഞ്ഞത്തിന് എല്ലാവിധ കേന്ദ്രസഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പദ്ധതി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സഹായവും പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞത്ത് നിന്ന്‍ വെറും 30 കിലോമീറ്റര്‍ അകലെ കുളച്ചലിന് സമീപം ഇനയത്ത് പുതിയ തുറമുഖം വരുന്നതിലുള്ള ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ കുളച്ചല്‍ പദ്ധതി ഒരു വിധത്തിലും വിഴിഞ്ഞത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
Post Your Comments