കൊച്ചി: പയ്യന്നൂരില്‍ നടത്തിയ വിവാദമായ പ്രസംഗത്തെ ന്യായീകരിച്ച് സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സ്വയരക്ഷയ്ക്കുള്ള അവകാശത്തെക്കുറിച്ച് താൻ ഓർമിപ്പിച്ചത്. ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാനായി തിരിച്ചു ആക്രമിക്കാം. പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ വരുന്ന നിയമനടപടികളെക്കുറിച്ച് ആശങ്കയില്ല. ഇതിനു വേണ്ടി ജയിലിൽ പോകാനും തയാറാണെന്നും പോലീസിന്റെ നിയമനടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കോടതിയിൽ മാധ്യമങ്ങൾക്ക് റിപ്പോർട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. അഭിഭാഷകരും മാധ്യമപ്രവർത്തകരും ചർച്ചകളിലൂടെ പൂർവസ്‌ഥിതിയിലേക്ക് വരണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Post Your Comments