ചെന്നൈ ● വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെ കിടന്ന തങ്ങള്‍ക്ക് വൈദ്യുതിയും റോഡും കുടിവെള്ളവുമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനോട് ഗ്രാമവാസികളുടെ ആദരം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയ്ക്കടുത്തെ മണ്ടിയൂര്‍ ഗ്രാമവാസികളാണ് ആദരസൂചകമായി തിരുനെല്‍വേലി സബ്കളക്ടരായ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിഷ്ണു നായരുടെ പേര് നല്‍കിയത്. ഇപ്പോള്‍ ഈ ഗ്രാമം വിഷ്ണു നഗര്‍ എന്നാണ് അറിയപ്പെടുന്നത്.
തിരുനെല്‍വേലി നഗരത്തില്‍ നിന്ന് വെറും 40 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. എന്നാല്‍ ഇവിടെ ഇതുവരെ റോഡോ വൈദ്യുതിയോ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമായിരുന്നില്ല. ന്നരക്കിലോമീറ്റര്‍ ദൂരം നടന്നാണ് ഇവര്‍ കുടിവെള്ളം കൊണ്ടുവന്നിരുന്നത്. വൈദ്യുതിയില്ലാത്തത് കുട്ടികളുടെ പഠനത്തെയും സാരമായി ബാധിച്ചിരുന്നു. ഭൂമിസംബന്ധിച്ച് ഗ്രാമവാസികള്‍ തമ്മില്‍ തര്‍ക്കവും പതിവായിരുന്നു.
തിരുനെല്‍വേലി സബ് കളക്ടറായി നിയോഗിക്കപ്പെട്ട വിഷ്ണു 2015 ല്‍ ഈ ഗ്രാമത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഗ്രാമവാസികളുടെ ദുരവസ്ഥ മനസിലാക്കുന്നത്. പിന്നീട് ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് നാലുമാസത്തിനകം വിഷ്ണു നായര്‍ ഈ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുക്കുകയായിരുന്നു.
റെയില്‍വേ ഗാര്‍ഡായിരുന്ന എറണാകുളം വൈറ്റില പൗര്‍ണമിയില്‍ പരേതനായ വേണുഗോപാലന്‍ നായരുടെയും സംസ്ഥാന വ്യവസായവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന സുശീലയുടെയും മകനാണ് വിഷ്ണു. ഭാര്യ നന്ദിനി ആദായനികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറാണ്. ട്രിച്ചി എന്‍.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ വിഷ്ണു ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കവേയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി 34 ാം റാങ്കോടെ ജനസേവനം തെരഞ്ഞെടുക്കുന്നത്.
Post Your Comments