![kodiyeri](/wp-content/uploads/2016/07/kodiyeri.jpg)
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ വച്ച് കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നാണു പൊലീസിന്റെ പ്രവര്‍ത്തനം. അക്രമികളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്കു കായിക പരിശീലനം നല്കുമെന്നു പറഞ്ഞ കോടിയേരി, അക്രമങ്ങള്‍ക്ക് അപ്പോള്‍ തന്നെ തിരിച്ചടി നല്‍കാനും ആഹ്വാനം ചെയ്തു.
പയ്യന്നൂര്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാനായി പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചു. പരിശോധിച്ചശേഷം ഡിജിപി അടക്കമുള്ളവര്‍ ഇക്കാര്യം വിലയിരുത്തും. അതിനുശേഷമേ അന്വേഷണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ. കോടിയേരിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments