India

ഐ.എസ്.ആര്‍.ഒയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി വിവാദ ആൻട്രിക്സ്-ദേവാസ് ഇടപാട് കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഐ.എസ്.ആര്‍.ഒയോട് ഹേഗിലെ അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശിച്ചു. നൂറു കോടി ഡോളർ വരെ പിഴയിടാക്കാനാണ് സാധ്യത. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോര്‍പ്പറേഷനും ബംഗളൂരുവിലെ  കമ്പനിയായ ദേവാസും തമ്മിൽ ഏർപ്പെട്ട സ്പെക്ട്രം കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 2005ലാണ് ദേവാസ് മൾട്ടിമീഡിയ കമ്പനിയുമായി ആൻട്രിക്സ് കരാറിൽ ഏർപ്പെട്ടത്. 2011 ഫെബ്രുവരിൽ ദേശീയ സുരക്ഷപ്രശ്നത്തിന്റെ പേരിൽ ദേവാസുമായുളള കരാറിൽ നിന്ന് ആൻട്രിക്സ് പിൻമാറി. ഇതിനെതിരെ 2015ൽ ദേവാസിലെ നിക്ഷേപകർ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് വിക്ഷേപണം നടത്തിയ ജിസാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രങ്ങളിലെ 70 മെഗാഹെർട്സ് സ്പീഡുള്ള എസ്. ബാൻഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി നൽകിയായിരുന്നു കരാർ. പ്രതിവർഷം 300 ദശലക്ഷം ഡോളർ നിരക്കിൽ 20 വർഷത്തേക്ക് ഉപയോഗിക്കാനുള്ള അനുമതിയാണ് കരാർ ഒപ്പിട്ടതിലൂടെ അനുവദിച്ചത്. എന്നാൽ ഐഎസ്ആർഒ ദേവാസ് കമ്പനിയുടെ ലാഭത്തിന് സർക്കാറിന്റെ താൽപര്യം ബലികഴിക്കുകയായിരുന്നെന്ന് സിഎജിയുടെ റിപ്പോർട്ട് വന്നതിനെ തുടർന്ന് കരാർ റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button