NewsInternational

പാകിസ്ഥാന് നയതന്ത്രപ്രഹരം നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനെ ഇന്ത്യ “നോണ്‍-സ്കൂളിംഗ് മിഷന്‍” ആയി പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമാബാദിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരുടെ കുട്ടികളെ പാക്-സ്കൂളുകളില്‍ നിന്ന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാശ്മീര്‍ വിഷയത്തിലെ പാകിസ്ഥാന്‍റെ അനാവശ്യ ഇടപെടലുകള്‍ കാരണം മോശമായിക്കൊണ്ടിരിക്കുകയായിരുന്ന ഇന്ത്യ-പാക് ബന്ധത്തില്‍ ഇതോടെ കൂടുതല്‍ വിള്ളല്‍ വീണു.

ഐക്യരാഷ്ട്രസഭ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹഫീസ് സയീദിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഇന്ത്യാ-വിരുദ്ധ ജാഥ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ നേര്‍ക്ക് നടന്നതോടെയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇന്ത്യന്‍ എംബസിയിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

ഇന്ത്യയുടെ ഈ നീക്കത്തോടെ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ 50-ഓളം കുട്ടികള്‍ക്ക് ഈ അക്കാദമിക് വര്‍ഷം മുതല്‍ പാകിസ്ഥാന് വെളിയില്‍ മാത്രമേ തങ്ങളുടെ വിദ്യാഭ്യാസം തുടരാനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button