ടിബറ്റന്‍ ബുദ്ധിസത്തിന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഠനകേന്ദ്രം പുനരുദ്ധാരണത്തിന്‍റെ മറവില്‍ ചൈന നശിപ്പിക്കുന്നു എന്ന ആരോപണവുമായി ടിബറ്റന്‍ റൈറ്റ്സ് സംഘടനകള്‍ രംഗത്തെത്തി. ആള്‍ത്തിരക്കും, തീപിടിത്തവും തടയാനാണ് തങ്ങള്‍ പുനരുദ്ധാരണം നടത്തുന്നതെന്നാണ് ചൈനയുടെ അവകാശവാദം.
ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ കാംമ്പെയിന്‍ ഫോര്‍ ടിബറ്റ് എന്ന സംഘടനയുള്‍പ്പെടെയുള്ളവ തെക്കുകിഴക്കന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗാര്‍സെയിലുള്ള ലാരുംഗ് ഗാറിന്‍റെ നശീകരണം ചൈന കഴിഞ്ഞയാഴ്ച തുടങ്ങി എന്ന ആരോപണം ഉന്നയിച്ചു.
പടിഞ്ഞാറന്‍ ചൈനയിലുള്ള സിചുവാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച്നാളുകളായി ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ സ്വയം തീകൊളുത്തിയുള്ള ആതമഹത്യകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയായിരുന്നു.
ടിബറ്റന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി റൈറ്റ്സ് ഗ്രൂപ്പുകള്‍ കാലങ്ങളായി പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ചൈന അവയൊക്കെ നിഷേധിച്ചു വരികയാണ്.
Post Your Comments