NewsIndiaInternationalGulf

ദുബൈ നഗരത്തില്‍ പുതിയൊരു വിസ്മയ പദ്ധതി കൂടി

വാനോളം ഉയരത്തില്‍ പടികള്‍ നിര്‍മിക്കുന്ന ദുബൈ സ്റ്റെപ്സ് പദ്ധതിക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. കായിക പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ പടികള്‍ നിര്‍മിക്കുന്നത്.തുറസായ സ്ഥലത്ത് നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരത്തിലുള്ള 500ഓളം പടികളാണ് പദ്ധതിയുടെ പ്രത്യേകത. കായിക പ്രേമികള്‍ക്ക് ഈ പടികള്‍ കയറിയിറങ്ങി ശാരീരികക്ഷമത നിലനിര്‍ത്താം. അഞ്ചിടത്ത് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കും. ഏറ്റവും മുകളിലും പദ്ധതിയുടെ ചുറ്റുഭാഗത്തും കായിക വ്യായാമങ്ങള്‍ക്കും സൗകര്യമുണ്ടാകും. ലോകത്താദ്യമാണ് ഇത്തരമൊരു പദ്ധതി. പണി പൂര്‍ത്തിയായാല്‍ ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പദ്ധതി മാറുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. പ്രത്യേക തരത്തിലുള്ള രൂപകല്‍പനയായിരിക്കും പദ്ധതിയുടേത്. ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നഗരസഭ പ്ളാനിങ് എന്‍ജിനിയറിങ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിഅ പറഞ്ഞു. പദ്ധതിക്കായി ദുബൈയിലെ വിവിധ സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ട്. യൂനിയന്‍ സ്ക്വയര്‍, ബനിയാസ് സ്ക്വയര്‍, ദുബൈ ക്രീക്ക്, മറീന എന്നിവയാണ് പരിഗണനയിലുള്ളത്.

 

 

shortlink

Post Your Comments


Back to top button