ബി.ജെ.പി. ദേശീയ കൗൺസിൽ യോഗം സെപ്തംബർ 23, 24, 25 തിയതികളിൽ കോഴിക്കോട്ട് നടക്കും. യോഗത്തിൽ മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിയെ കൂടാതെ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി. ദേശീയ നേതാക്കളും ഈ ദിവസങ്ങളിൽ കോഴിക്കോട്ടുണ്ടാകും. ദീൻദയാൽ ഉപാധ്യായ ജനസംഘം പ്രസിഡന്റായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട്ടെ സമ്മേളനത്തിലായിരുന്നു. ഇതിന്റെ ഒാർമ്മപുതുക്കലും ദീൻദയാൽ ഉപാധ്യായയുടെ നൂറാം ജന്മവാഷികത്തോട് അനുബന്ധിച്ചുമാണ് കോഴിക്കോട്ട് ആദ്യമായി ബി.ജെ.പിയുടെ ദേശീയ കൗൺസിൽ യോഗം നടക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ജൂലൈ 29ന് നേക്കൾ പ്രഖ്യാപിക്കും.
Post Your Comments