ഷാങ്ഹായ് : ലോകത്തെ ഏറ്റവും വലിയ സമുദ്ര വിമാനത്തെക്കുറിച്ചറിയാം. ചൈനയാണ് ലോകത്തെ ഏറ്റവും വലിയ സമുദ്ര വിമാനം നിര്‍മിച്ചിരിക്കുന്നത്. എ.ജി600 എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിന് ബോയിംഗ് 737 വിമാനത്തിന്റെ അത്ര വലുപ്പമുണ്ട്. 4500 കിലോമീറ്ററാണ് വിമാനത്തിന്റെ റേഞ്ച്. 20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വെള്ളം ശേഖരിക്കാനാവും. ഇതോടൊപ്പം 53.5 ടണ്‍ ഭാരവും വഹിക്കാനാവും.
2009ലാണ് വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് വിമാനത്തിന്റെ നിര്‍മാണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന നിര്‍മാതാക്കളായ ഏവിയേഷന്‍ ഇന്‍ഡസട്രി കോര്‍പ്പറേഷന്‍ ഒഫ് ചൈന (അഢകഇ)യാണ് ഇത് രൂപകല്‍പന ചെയ്തത്. കാട്ടു തീ, സമുദ്ര രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കു വേണ്ടിയാവും വിമാനം ഉപയോഗിക്കുക. ചൈനയുടെ വ്യോമയാന രംഗത്ത് തന്നെ വിപ്ലവകരമായ മാറ്റത്തിനാണ് ഇത് തുടക്കം കുറിക്കുന്നതെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെംഗ് റുഗാംഗ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Post Your Comments