KeralaNewsIndia

ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ന്യൂജെന്‍ ദൈവം

ഈ ദൈവത്തോട് എന്തെങ്കിലും പറയണമെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഈശ്വരനോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിയ്‌ക്കേണ്ട.

ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍ എന്ന ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അമ്പലത്തിലെ ഗണപതിയാണ് ഫോണ്‍ വഴി പരാതികളും പ്രാര്‍ത്ഥനകളും സ്വീകരിയ്ക്കുന്ന ദൈവം. പ്രതിഷ്ഠയോടൊപ്പം ഒരു മൊബൈല്‍ ഫോണും ഉണ്ടാവും. ആ ഫോണിലേയ്ക്ക് വിളിച്ച് പറയുന്ന പ്രാര്‍ത്ഥനകള്‍ ദൈവം ചെവികൊള്ളുന്നു എന്നാണു വിശ്വാസം. ദിവസവും നാനൂറിലധികം ‘കോള്‍സ്’ ആണ് ഗണപതിയ്ക്ക് വരുന്നത്. പൂജാരി ഫോണെടുത്ത് ഗണപതിയുടെ ചെവിയോട് ചേര്‍ത്തുവയ്ക്കും.

 

40518_1469344724

 

 

വിദേശത്തുനിന്നും നാട്ടില്‍ നിന്നും വിളി വരാറുണ്ട്, പണ്ട് കത്തെഴുതുകയായിരുന്നു പതിവ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ കത്തെഴുത്ത് നിന്നു പകരം ഫോണ്‍ വിളിയായെന്നു മാത്രം.

പൂര്‍ണ്ണമായും കല്ലിലാണ് ഈ ക്ഷേത്രം.പരമാര വംശമാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാപകര്‍ എന്നാണു ചരിത്ര ഗവേഷകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button