Gulf

മിഹ്റാജ് ഷൗക്കത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി

അല്‍ ഖോബാര്‍ ● സൗദി അറേബ്യയിലെ അൽകോബാറിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ കൊല്ലം സ്വദേശിയായ മിഹ്റാജ് ഷൗക്കത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.

കൊല്ലം എബിദ മൻസിലിൽ ഷൗക്കത്തലിയുടെ മകൻ മിഹ്റാജ് ഷൗക്കത്ത് (55) കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. അൽഖോബാറിലെ ഹൈടെക്ക് എന്ന കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനായുള്ള പ്രവർത്തനങ്ങൾ സാമൂഹ്യപ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകൻ അജിത്ത് ഇബ്രാഹിം ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.

മൃതദേഹം വ്യാഴാഴ്ച ഗൾഫ് എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. ദമ്മാമിലുള്ള മിഹ്റാജ് ഷൗക്കത്തിന്റെ ഭാര്യാസഹോദരി ഷാജിദാ മുഹമ്മദും, അവരുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞും മൃതദേഹത്തെ അനുഗമിയ്ക്കുന്നുണ്ട്.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ കൊല്ലം മക്കാനി ജൂമാമസ്ജിത്തിൽ നടക്കും. ഭാര്യ സുജ; മക്കൾ മഹസൂബ് മിഹ്റാജ്, ജുഹൈന, ജുലൈന .

shortlink

Post Your Comments


Back to top button