International

ഹിന്ദു ക്ഷേത്രത്തിന് സുരക്ഷയൊരുക്കുന്ന ഇസ്ലാം മതവിശ്വാസിയുടെ വാക്കുകള്‍

വാഷിംഗ്‌ടണ്‍ ● അമേരിക്കയില്‍ ഇന്ത്യനാപോളിസിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്നത് ഇസ്ലാം മതവിശ്വാസി. മഹാരാഷ്ട്ര സ്വദേശിയായ ജാവേദ്‌ ഖാന്‍ ആണ് ക്ഷേത്രത്തിന് സുരക്ഷയൊരുക്കുന്നത്. മുംബൈയില്‍ ജനിച്ച്‌ പൂനെയില്‍ വളര്‍ന്ന ജാവേദ്‌ ഖാന്‍ ഇന്ത്യാനാപോളിസില്‍ പോലീസുദ്യോഗസ്ഥനാണ്. നാനൂറോളം ഭക്തരാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. ഇവരുടെയും ക്ഷേത്രത്തിന്റേയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല ജവേദിനാണ്.

“നാമെല്ലാം ദൈവത്തിന്റെ മക്കളാണ്, പല പേരുകളും രൂപങ്ങളും ഉണ്ടെങ്കിലും ദൈവം ഒന്നേയുള്ളൂ.. പിന്നെ നാം എല്ലാം ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ എന്റെ പകുതി കുടുംബാംഗങ്ങള്‍ ഹിന്ദുക്കളാണ്” – ജാവേദിന്റെ വാക്കുകള്‍.

എന്റെ ജോലി മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് കരുതുന്നില്ല- ജാവേദ്‌ കൂട്ടിച്ചേര്‍ക്കുന്നു.

ഈ ക്ഷേത്രത്തില്‍ പോകുമ്പോള്‍ അമേരിക്കയില്‍ ആണെന്ന് തനിക്ക് തോന്നില്ലെന്നും, ഇന്ത്യയില്‍ എത്തിയത് പോലെ തോന്നുമെന്നും ജാവേദ്‌ പറയുന്നു.

Uspem

2001 മുതല്‍ ജാവേദ് യു.എസില്‍ സ്ഥിരതാമസക്കാരനായ ജാവേദ്‌ തായ്‌ക്കോണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് ജോതാവായ ജാവേദ് കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ കൂടിയാണ്.

shortlink

Post Your Comments


Back to top button