ദോഹ : ഖത്തറില്‍ കനത്ത ചൂട്. വരും ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും അന്തരീക്ഷ താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ ദിവസം കുവൈത്തില്‍ 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയ താപനില.
അതേസമയം ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സൗദിയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നും സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പുണ്ട്. ഷീഹാനയില് കഴിഞ്ഞ ദിവസം പകല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയര്‍ന്നിരുന്നു. ജൂമൈലിയയിലും കരാനയിലും 46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തി. ഖത്തര്‍ യൂണിവേഴ്സിറ്റി മേഖലയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില.
Post Your Comments